Continuing from where we left,
Use microphone techniques
Using the microphone correctly can make a big difference in how you sound. In the beginning, for a newbie one consciously keeps the mic a foot or two away, which doesn’t make your voice sound all that great.
Conversely, someone who sings often holds the microphone near their mouth until they sing louder (typically higher) notes. They take the mic away from their lips for a few inches to accommodate the higher note, then bring it back. With some practice, you can perfect this.
Sing with emotion
Singing is more than just hitting the perfect notes. It is also about expressing themselves musically. Sing with passion and try to connect with the song’s lyrics. This will make your performance more impactful and unforgettable. Singing with your heart can help you connect with those around you and make a lasting impression. So, don’t be scared to express yourself and let the music speak through you.
Practice, Practice, Practice
Perfect makes perfect. The more you practise, the better you will get at singing. Sing in the tub, in the car, or wherever you feel at ease. Experiment with different styles and approaches while practising your favourite songs. In addition to regular practise, it is important to look for guidance from a professional and expert. Consider recording yourself singing and listening back to find areas for improvement, or ask help on your technique and performance from a vocal teacher. Remember that singing is a journey, and there is always potential for improvement.
(to be contd..)
കരോക്കെ സംഗീതം മെച്ചപ്പെടുത്താനുള്ള വഴികൾ... (2/3)
മൈക്രോഫോണിന്റെ ഉപയോഗം
കരോക്കെ സംഗീതം പരിശീലിക്കാൻ ആരംഭിക്കുന്ന ഏതൊരാളും പാടുന്ന മൈക്ക് വായിൽനിന്നും ഏകദേശം അഞ്ചോ ആറോ ഇഞ്ച് ദൂരെ പിടിക്കുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത് – എന്നാൽ പരിചയ സമ്പന്നരായ ഗായകർ മൈക്ക് ഇപ്പോഴും വായിൽ നിന്നും കൂടിവന്നാൽ ഒരിഞ്ചിൽ കൂടുതൽ അകന്നു പിടിക്കാറില്ല – വളരെ ഹൈ പിച്ചിൽ പാടുമ്പോൾ മാത്രമേ അവർ ഈ അകലം വർധിപ്പിക്കാറുള്ളു.
മൈക്കും നിങ്ങളുടെ വായ്ക്കുമിടയിൽ കൂടിവന്നാൽ ഒരു വിരൽ കടന്നുപോകാനുള്ള അകലം മാത്രം പാലിക്കുക – ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളറിയാതെ നിങ്ങളുടെ ശബ്ദം വ്യക്തമായും ഉറക്കെയും ശ്രോതാക്കളിലെത്തും.
പാടുമ്പോൾ പാട്ടിന്റെ വികാരം നഷ്ടപ്പെടുത്താതെ പാടാൻ ശ്രമിക്കുക
പാട്ടിന്റെ വരികളും സംഗീതവും നിങ്ങളുടെ ശബ്ദവും മാത്രമായാൽ പാട്ട് നന്നാകുമെന്ന് വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ഏതൊരു പാട്ടും നന്നാകുന്നത് പാടുന്ന വരികളിൽ ഗായകനോ ഗായികയോ, കവി / ഗാനരചയിതാവ് എഴുതിയപ്പോൾ ഉൾപ്പെടുത്തിയ വികാരത്തെ മനസ്സിലാക്കി പാടുമ്പോഴാണ്. (ഉദാഹരണത്തിന് ഉണ്ണി വാവാവോ… എന്ന താരാട്ടുപാട്ട് ഒരു കുഞ്ഞിനെ ഉറക്കുന്ന വികാരമില്ലാതെ പാടിയാൽ ഒരു പക്ഷെ നിങ്ങൾ പാടാൻ കാണിച്ച ധൈര്യം അംഗീകരിക്കപ്പെട്ടേക്കാം, പക്ഷെ ശ്രോതാക്കൾ നിങ്ങൾ പാടിയതായി ഓർക്കാൻ സാധ്യത വളരെ കുറവായിരിക്കും).
പാടുമ്പോൾ വരികളുടെ അർഥം മനസ്സിലാക്കി, പാട്ടിലെ വികാരം ശ്രോതാക്കളിൽ എത്തിക്കാൻ ശ്രമിക്കുക – അപ്പോഴാണ് നിങ്ങളും ശ്രോതാക്കളും ഒരുപോലെ ആസ്വാദകരാകുന്നത്.
പരിശീലനം, പരിശീലനം, പരിശീലനം…
ഏതൊരു കലയെയും പോലെ പാട്ടിനുമുണ്ടൊരു ദുഃശീലം – ഒരു ദിവസം സാധന അല്ലെങ്കിൽ അഭ്യാസം മുടങ്ങിയാൽ പിറ്റേദിവസം പാടുമ്പോൾ ആ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടും – അതുകൊണ്ടുതന്നെ, എല്ലായ്പ്പോഴും ഉറക്കെ പാടാൻ സാധിക്കില്ലെങ്കിലും, നിങ്ങൾക്കിഷ്ടമുള്ള വരികൾ മനസ്സിൽ ആവർത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുക, സമയം + സന്ദർഭം ഒത്തുവരുമ്പോൾ ഉറക്കെ പാടാൻ മടി കാണിക്കാതിരിക്കുക – മറ്റുള്ളവർ എന്തുകരുതും എന്നത് ഒരിക്കലും നിങ്ങളുടെ പരിശീലനം മുടക്കാതിരിക്കട്ടെ. കൂടുതൽ പരിചയ സമ്പന്നരായവരുടെ നിർദേശങ്ങളും സ്വീകരിക്കുക – പറ്റുമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം നിങ്ങളുടെ പാട്ട് ഫോണിൽ റെക്കോർഡ് ചെയ്തു കൊണ്ടുപോയി ആവർത്തിച്ചു കേൾക്കുക – അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എവിടെയാണ് മെച്ചപ്പെടുത്താനുള്ള സാധ്യത.
കരോക്കേ ആലാപനം ഒരിക്കലും തീരാത്ത ഒരു യാത്രയാണ് – ഓരോ ചുവടുവെപ്പിലും അതിനെ മിനുക്കിയെടുക്കാനുള്ള അവസരങ്ങൾ കാത്തിരിക്കുന്നു.
(തുടരും..)