Sreeragam Blogs:
What is Karaoke Singing?
Karaoke is the fun of singing your favourite songs with the original music playing in the background while the lyrics appear on a screen. Unlike live performances, karaoke isn’t about being perfect—it’s about enjoying music, building confidence, expressing yourself, and creating memorable moments with friends and family. Whether you’re a beginner or an experienced singer, karaoke welcomes everyone.
The word “karaoke” comes from the Japanese words kara (empty) and oke (orchestra). It was introduced in Japan during the early 1970s by musician Daisuke Inoue, who developed one of the first karaoke machines. Since then, karaoke has grown into a global entertainment phenomenon enjoyed in homes, clubs, cafés, parties, and competitions across more than 100 countries.
Why Do People Choose Karaoke?
72% say karaoke is more enjoyable because anyone can become the star.
68% prefer karaoke for group bonding and celebrations.
65% feel more comfortable singing without the pressure of formal performances.
60% find karaoke more affordable than live music sessions.
57% enjoy the freedom to sing anytime and anywhere.
Karaoke isn’t about singing perfectly—it’s about singing happily!
“കരോക്കെ പാടുക” എന്നാലെന്താണർത്ഥം?
കരയൊക്കെ എന്നാൽ നിങ്ങൾക്കിഷ്ടപ്പെട്ട അഥവാ നിങ്ങൾ ആസ്വദിക്കുന്ന പാട്ടുകൾ ഒരു വേദിയിൽ (വീടോ, ക്ലബ്ബോ, പാർട്ടിയോ എന്തുമാവാം) പാട്ടിന്റെ യഥാർത്ഥ വരികളും വാക്കുകളുമില്ലാതെ എന്നാൽ അവ സ്വന്തം ഫോണിലോ മറ്റേതെങ്കിലും സ്ക്രീനിലോ നോക്കി പാട്ടിന്റെ പശ്ചാത്തലസംഗീതത്തിന്റെ കൂടെ പാടുകയെന്നതാണ്. കരോക്കെ പാടുമ്പോൾ കൃത്യമായ ശ്രുതിക്കും താളത്തിനും രാഗത്തിനും അല്ല പ്രാധാന്യം – പകരം പാടുന്നയാൾക്ക് എത്രമാത്രം സംഗീതം ആസ്വദിക്കാനും ആളുകളുടെ മുന്നിൽ എത്രമാത്രം ധൈര്യത്തോടെ പാടാനും – എത്രമാത്രം ആ മുഹൂർത്തങ്ങൾ ആസ്വദിക്കാനും സാധിക്കുന്നു എന്നതിനാണ്.
കരയോക്കെ എന്ന വാക്കിന്റെ ഉത്ഭവം ജാപ്പനീസ് ഭാഷയിൽ നിന്നാണ് – ജാപ്പനീസ് ഭാഷയിൽ “കര” എന്നാൽ ശൂന്യമായത് എന്നും “ഒകെ” എന്നാൽ ഓർക്കസ്ട്ര അഥവാ പശ്ചാത്തലസംഗീതമെന്നും അർത്ഥമുണ്ടത്രെ – 1970 കാലയളവിൽ ദൈസുകെ ഇനൊവേ എന്ന ജാപ്പനീസ് സംഗീതജ്ഞൻ ആണ് ആദ്യമായി കരയൊക്കെ ഉപകരണം കണ്ടുപിടിച്ചതത്രേ. അന്ന് ഒരു പ്രതിഭാസമായി ആരംഭിച്ച കരോക്കേ ഇന്ന് നൂറിലധികം രാജ്യങ്ങളിൽ വീടുകളിലും പാർട്ടികളിലും വിരുന്നുകളിലും മത്സരവേദികളിലും വരെ അത്യധികം സജീവമായിക്കഴിഞ്ഞു.
എന്തുകൊണ്ട് ആളുകൾ കരയോക്കെ തിരഞ്ഞെടുക്കുന്നു?
- 72% ആളുകൾ ഇതുവഴി ആർക്കും ഒരു “സ്റ്റാർ” ആകാമെന്ന് കരുതുന്നു
- 68% ആളുകൾക്ക് ഇത് ഒരു കൂട്ടായ്മയുണ്ടാക്കിയെടുക്കാനുള്ള ഒരു വഴിയാണ്
- 65% ആളുകൾക്ക് സംഗീതത്തിന്റെ സംഗതികൾ നോക്കാതെ പാടാനുള്ള ഒരു തുറന്ന അവസരമാണിത്
- 60% ആളുകൾ ഇതിനെ ഒരു ചിലവുകുറഞ്ഞ ആസ്വാദന മേഖലയായി കാണുന്നു
- 57% ആളുകൾക്ക് ചുറ്റുപാടും സന്ദർഭവും സമയവും നോക്കാതെ ഉള്ളു തുറന്നു പാടുന്നതിലാണ് താല്പര്യം
നിങ്ങൾ ഏത് വിഭാഗത്തിലാണെന്ന് സ്വയം തീരുമാനിച്ചാലും – കാരണം കരയോക്കെ എന്നാൽ വള്ളി പുള്ളി വിടാതെ പാടുന്നതിന്റെ പേരല്ല… കരയോക്കെ എന്നാൽ ആസ്വദിച്ചു പാടുന്നതിന്റെ പേരാണ്.